ന്യൂയോര്‍ക്ക് : യു.എസ് പ്രസിഡന്റ് ജോ ബൈഡന്റെ ക്ഷണപ്രകാരം പ്രധാനമന്ത്രി നരേന്ദ്രമോദി ജൂണിലോ ജൂലായിലോ യു.എസ് സന്ദര്‍ശിക്കുമെന്ന റിപ്പോര്‍ട്ടുകളോട് പ്രതികരിച്ച് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം.
നിര്‍ദ്ദിഷ്ട സന്ദര്‍ശനത്തെയോ തീയതിയോ കുറിച്ച് സംസാരിക്കാന്‍ ഇപ്പോഴാകില്ലെന്നും നിരവധി നയതന്ത്ര സന്ദര്‍ശനങ്ങള്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.
മാദ്ധ്യമ റിപ്പോര്‍ട്ടുകളെ പറ്റി അഭിപ്രായം പറയാനാകില്ല. ഉചിതമായ സമയത്താണ് ഞങ്ങള്‍ ഉന്നതതല സന്ദര്‍ശനങ്ങള്‍ പ്രഖ്യാപിക്കുന്നത്. മാദ്ധ്യമ റിപ്പോര്‍ട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടു.
എന്നാല്‍ അത്തരം റിപ്പോര്‍ട്ടുകളോട് അഭിപ്രായം പറയുന്നില്ല ‘ മോദിയുടെ സന്ദര്‍ശനം സംബന്ധിച്ച ചോദ്യത്തിന് അദ്ദേഹം മറുപടി നല്കി.
യു.എസ് കോണ്‍ഗ്രസിനെ അഭിസംബോധന ചെയ്യുന്ന മോദി വൈ?റ്റ്ഹൗസിലെ അത്താഴ വിരുന്നില്‍ പങ്കെടുക്കുമെന്നും സന്ദര്‍ശന തീയതി നിശ്ചയിക്കാന്‍ ഇന്ത്യയിലെയും യു.എസിലെയും നയതന്ത്ര ഉദ്യോഗസ്ഥര്‍ ചര്‍ച്ച ആരംഭിച്ചെന്നും കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക