മുംബൈ: മുംബൈയില്‍ ഭീകരാക്രമണ ഭീഷണിയുമായി അജ്ഞാത ഭീകരന്റെ ഈമെയില്‍ സന്ദേശം. മുംബൈയില്‍ ഭീകരാക്രമണം നടത്തുമെന്ന് ഭീഷണിപ്പെടുത്തി താലിബാന് ഭീകരനെന്ന് അവകാശപ്പെടുന്ന അജ്ഞാതന്റെ ഈമെയില്‍ സന്ദേശം ലഭിച്ചതായി ദേശീയ അന്വേഷണ ഏജന്‍സി അറിയിച്ചു
ഭീഷണി സന്ദേശം ലഭിച്ചതിന് പിന്നാലെ എന്‍ഐഎയും മുംബൈ പോലീസും ഉള്‍പ്പെടുന്ന സംയുക്ത സംഘം വിവിധ സ്ഥലങ്ങളില്‍ പരിശോധന നടത്തിവരികയാണ്.
ഭീഷണിയെ തുടര്‍ന്ന് മഹാരാഷ്ട്രയിലെ വിവിധ നഗരങ്ങളില്‍ ജാഗ്രതാ നിര്‍ദ്ദേശം നല്കി. അതേസമയം അജ്ഞാത ഭീകരാക്രമണ ഭീക്ഷണിയുടെ ഉറവിടം കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചതായി മുംബൈ പോലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക