മുംബൈ: ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിനു പിന്നാലെ അദാനി ഗ്രൂപ്പിന്റെ ഓഹരികളുടെ മൂല്യം പകുതിയായി കുറഞ്ഞു. മൂല്യത്തില്‍ 120 ബില്യണ്‍ ഡോളറാണ് ഇടഞ്ഞത്. വില്പന സമ്മര്‍ദ്ദം ഉണ്ടായതിനെ തുടര്‍ന്നാണ് അദാനി ഓഹരികളുടെ വില വലിയ രീതിയില്‍ ഇടിഞ്ഞത്.
ഇന്നും അദാനി ഓഹരികളുടെ വിലയിടിഞ്ഞു. ഒരുഘട്ടത്തില്‍ 30 ശതമാനത്തിനടുത്ത് ഇടിവ് രേഖപ്പെടുത്തിയെങ്കിലും പിന്നീട് വില നേരിയ രീതിയില്‍ ഉയര്‍ന്ന് നഷ്ടം 11 ശതമാനമാക്കി കുറച്ചു.
കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ അദാനി എന്റര്‍പ്രൈസിന്റെ വില 60 ശതമാനമാണ് ഇടിഞ്ഞത്. അദാനി ഗ്രീന്‍ എനര്‍ജി 51 ശതമാനവും ടോട്ടല്‍ ഗ്യാസ് 58 ശതമാനവും ട്രാന്സ്മിഷന് 50 ശതമാനവും ഇടിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക