കഞ്ചാവ് വിൽപ്പന നടത്തിയ മൂന്നംഗ സംഘം അറസ്റ്റിൽ. യുവതിയെ ഉൾപ്പെടെ മൂന്ന് പേരെയാണ് അറസ്റ്റ് ചെയ്തത്. ആഡംബര കാറിലാണ് ഇവർ കഞ്ചാവ് വിൽപ്പന നടത്തുന്നത്.
മുഖത്തെ എണ്ണമയം നിയന്ത്രിക്കാന്‍ ഗോതമ്പ് പൊടി പുരട്ടിയാല്‍ മതി
മലപ്പുറം കോട്ടയ്ക്കൽ പറമ്പിലങ്ങാടി സ്വദേശി അബ്ദുൽ റഹീം, പൂക്കിപ്പറമ്പ് സ്വദേശി ഷാജഹാൻ, പത്തനംതിട്ട അടൂർ സ്വദേശി ബിന്ദുജ എന്നിവരാണ് അറസ്റ്റലിലായത്.
14 ദിവസം കൊണ്ട് ഇനി തടി കുറയ്ക്കാം; ഈ ഡയറ്റുകൾ അതിന് സഹായിക്കും
കോട്ടക്കൽ സ്മാർട്ട് സിറ്റിയിലെ ലോഡ്ജ് മുറിയിൽ കഞ്ചാവ് വിൽപ്പന നടക്കുന്നുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു. ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ കോട്ടക്കൽ എസ്. ഐയുടെ നേതൃത്വത്തിൽ ലോഡ്ജിൽ റെയ്ഡ് നടന്നു.
എപ്പോഴും അലസതയും ക്ഷീണവും തോന്നുന്നുവോ? ചെയ്യാം ഈ അഞ്ച് കാര്യങ്ങള്‍…
പരിശോധനയിൽ ഏഴു കവറുകളിലായി സൂക്ഷിച്ചിരുന്ന മൂന്നര കിലോഗ്രാം കഞ്ചാവ് മുറിയിൽ നിന്നും കണ്ടെത്തി. തുടർന്ന് കോട്ടക്കൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക