ഈ മാസം മുതൽ താമരശ്ശേരി ചുരത്തിൽ യൂസർ ഫീസ് ഈടാക്കുമെന്ന് തീരുമാനിച്ചിരുന്നു. ഈ തീരുമാനം പിൻവലിച്ചിരിക്കുകയാണ്. ചുരത്തിൽ നിർത്തുന്ന സഞ്ചാരികളുടെ വാഹനങ്ങൾക്ക് പുതുപ്പാടി ഗ്രാമപ്പഞ്ചായത്ത് യൂസർ ഫീസ് ഏർപ്പെടുത്തിയ നടപടിയാണ് പിൻവലിച്ചത്.
ഇനി ബ്യൂട്ടിപാര്‍ലര്‍ വീട്ടില്‍ തന്നെ; തിളക്കമുള്ള ചര്‍മ്മത്തിന് ഇതാ ഒരു കിടിലന്‍ ഫേസ് പാക്ക്!
ജില്ലാ ഭരണകൂടത്തിന്റെയും പൊതുമരാമത്ത് വകുപ്പിന്റെയും ഇടപെടലിനെ തുടർന്നാണ് നടപടി. വ്യൂപോയന്റുകൾ ഉൾപ്പെടെ സഞ്ചാരികൾ കേന്ദ്രീകരിക്കുന്ന ഭാഗങ്ങളിൽ വാഹനമൊന്നിന് ഇരുപതു രൂപ ഈടാക്കുമെന്നാണ് അറിയിച്ചിരുന്നത്.
എന്നാൽ, യൂസർ ഫീസ് ഈടാക്കുന്ന നടപടി നിലവിലെ ചട്ടങ്ങൾക്ക് വിരുദ്ധമാണ്. അതിനാൽ തീരുമാനത്തിൽ നിന്ന് പിന്മാറണമെന്ന് കളക്ടർ എൻ. തേജ് ലോഹിത് റെഡ്ഡി, പൊതുമരാമത്ത് (ദേശീയപാത വിഭാഗം)എക്സിക്യുട്ടീവ് എൻജിനിയർ കെ. വിനയരാജ് എന്നിവർ പഞ്ചായത്ത് സെക്രട്ടറിയോട് ആവശ്യപ്പെട്ടു. തുടർന്നാണ് തീരുമാനം പിൻവലിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക