എണ്ണമയമുള്ള ചര്‍മ്മ പ്രശ്നം മറികടക്കാന്‍, ഗോതമ്പ് പൊടി വെള്ളത്തില്‍ കലര്‍ത്തി നേര്‍ത്ത പേസ്റ്റ് തയ്യാറാക്കുക. ഈ മിശ്രിതം മുഖത്ത് പുരട്ട ഉണങ്ങാന്‍ വിടുക. കൈകൊണ്ട് വൃത്താകൃതിയില്‍ തടവി സ്ക്രബ് ചെയ്തശേഷം ശുദ്ധജലം ഉപയോഗിച്ച് മുഖം നന്നായി കഴുകുക.
ഗോതമ്പ് പൊടി എടുത്ത് അതില്‍ 4 സ്പൂണ്‍ വെള്ളം കലര്‍ത്തി പേസ്റ്റ് പരുവത്തിലാക്കുക. ഈ പേസ്റ്റ് മുഖത്ത് പുരട്ടി 10-15 മിനുട്ട് ഉണങ്ങിയ ശേഷം കൈകൊണ്ട് തടവി നീക്കം ചെയ്യുക. ഇതിന് ശേഷം തണുത്ത വെള്ളത്തില്‍ മുഖം നന്നായി കഴുകുക. മുഖത്തെ കറുപ്പ് നീക്കാന്‍ ഉത്തമ പ്രതിവിധിയാണ് ഇത്.
കറുത്ത പാടുകള്‍ നീക്കം ചെയ്യാനായി, 2 സ്പൂണ്‍ ഗോതമ്പ് പൊടിയും 3 സ്പൂണ്‍ പാല് ക്രീമും ചേര്‍ത്ത് പേസ്റ്റ് ഉണ്ടാക്കുക. ഈ പേസ്റ്റ് ചെറുതായി കട്ടിയുള്ളതും സ്ഥിരതയുള്ളതുമായിരിക്കണം. ഇതിനായി റോസ് വാട്ടറും ചേര്‍ക്കാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക