നൽമ്മത്തിന് പ്രധാന്യം നൽകി കൊണ്ടുള്ള ഫീൽ ഗുഡ്- ഫാമിലി- കോമഡി എന്റർടെയ്നർ ‘എങ്കിലും ചന്ദ്രികേ’യുടെ ട്രെയിലർ പുറത്തുവിട്ടു. സുരാജ് വെഞ്ഞാറമൂടും ബേസില്‍ ജോസഫും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ചിത്രം സുഹൃത്തുക്കൾക്ക് ഇടയിലെ വിവാഹത്തെയും പ്രണയത്തെയും ചുറ്റിപ്പറ്റിയുള്ള സിനിമയാണ്.
ഫെബ്രുവരി 10ന് ചിത്രം തിയറ്ററുകളിൽ എത്തും. നവാഗതനായ ആദിത്യൻ ചന്ദ്രശേഖർ ആണ് ‘എങ്കിലും ചന്ദ്രികേ’ സംവിധാനം ചെയ്യുന്നത്. ചിത്രത്തിൽ സൈജു കുറുപ്പും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ആദിത്യൻ ചന്ദ്രശേഖരനും അർജുൻ നാരായണനും ചേർന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. തൻവി റാം, അഭിരാം രാധാകൃഷ്ണൻ എന്നിവരും മറ്റ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. നിരഞ്ജന അനൂപാണ് നായിക. ‘ചന്ദ്രിക’ എന്ന ടൈറ്റില്‍ റോളില്‍ ആണ് താരം എത്തുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക