വർഷങ്ങൾക്ക് ശേഷം മമ്മൂട്ടി പൊലീസ് വേഷത്തിൽ എത്തുന്ന ചിത്രമാണ് ‘ക്രിസ്റ്റഫർ’. ബി ഉണ്ണികൃഷ്ണന് സംവിധാനം ചെയ്യുന്ന ‘ക്രിസ്റ്റഫറി’ന്റെ പ്രമോ സോംഗ് പുറത്തുവിട്ടു. തിയറ്ററുകളിൽ പ്രേക്ഷകരിൽ ആവേശം കൊള്ളിക്കാൻ ഉതകുന്ന തരത്തിലാണ് പാട്ട് തയ്യാറാക്കിയിരിക്കുന്നത്. ജസ്റ്റിൻ വർഗീസ് സംഗീതം നൽകിയ ഗാനം ജാക്ക് സ്റ്റൈൽസ് ആണ് വരികൾ എഴുതി അവതരിപ്പിച്ചിരിക്കുന്നത്. മമ്മൂട്ടിയുടെ വിവിധ ലുക്കുകളും രംഗങ്ങളും വീഡിയോയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.
ഉദയകൃഷ്ണയുടേതാണ് തിരക്കഥ. അമല പോൾ, സ്നേഹ, ഐശ്വര്യ ലക്ഷ്മി എന്നിവരാണ് ചിത്രത്തിലെ നായികമാർ. ബയോഗ്രഫി ഓഫ് എ വിജിലൻറ് കോപ്പ് എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈന്.
https://youtu.be/viMq7SKebVA
പ്രതികരിക്കാൻ ഇവിടെ എഴുതുക