കണ്ണൂർ ജില്ലയിലെ കൊട്ടിയൂർ പഞ്ചായത്തിലെ പാലുകാച്ചിയില്‍ പശുക്കിടാവിനെ കൊന്ന് ഭക്ഷിച്ചത് പുളളിപുലി തന്നെയെന്ന് സ്ഥിരീകരിച്ചു.
വനം വകുപ്പ് സ്ഥാപിച്ച ക്യാമറയില്‍ നിന്നും ദൃശ്യങ്ങള്‍ ലഭിച്ചു. പശുവിനെ പുലി കൊന്ന സ്ഥലത്തു നിന്നും 300 മീറ്റര്‍ അകലെ പശുവിന്റെ അവശിഷ്ടം പുലി വലിച്ചു കൊണ്ടുപോയി ഇട്ട വനാതിര്‍ത്തിയില്‍ സ്ഥാപിച്ച ക്യാമറയില്‍ രണ്ട് പുളളിപുലികളുടെ ദൃശ്യങ്ങളുണ്ട്.
എന്നാല്‍ ഒരു പുലി മാത്രമാണ് ഉളളത് എന്നാണ് വനം വകുപ്പ് പറയുന്നത്. കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് നടാന്കണ്ടത്തില് ഉലഹന്നാന്റെ രണ്ടു വയസ് പ്രായമുളള വെച്ചൂര്‍ ഇനത്തില്‍പെട്ട പശുക്കിടാവിനെ പുളളിപുലി കൊന്നുഭക്ഷിച്ചത്. പശുവിനെ പിടിച്ച പുലിയുടെ പ്രായം.
പ്രതികരിക്കാൻ ഇവിടെ എഴുതുക