ബദാം എടുത്ത് ഒരു രാത്രി വെള്ളത്തിൽ കുതിർത്ത വച്ച ശേഷം തൊലി കളഞ്ഞ് രാവിലെ ഒരു മിക്സിയിലിട്ട് അരച്ച് എടുക്കണം. ഇതിൽ ഒരു ടീ സ്പൂൺ റോസ് വാട്ടർ ഒഴിച്ച് വേണം അരച്ച് എടുക്കാൻ. തരികളൊന്നുമില്ലാതെ ഈ മിശ്രിതം അരിച്ച എടുത്ത ശേഷം അതിലേക്ക് 2 ടീസ്പൂൺ കറ്റാർവാഴയുടെ ജെൽ, ബദാം എണ്ണ വെറ്റമിൻ ഇ എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കുക.
അതിന് ശേഷം ഒരു ചെറിയ പാത്രത്തിൽ വച്ച് കട്ടിയാക്കിയ ശേഷം രാത്രിയിൽ കിടക്കുന്നതിന് മുൻപ് മുഖത്തിടാം. ഒരു മാസം വരെ ഇത് ഫ്രിഡ്ജിൽ സൂക്ഷിക്കാവുന്നതാണ്.
ചർമ്മത്തെ നല്ല രീതിയിൽ മോയ്ചറൈസ് ചെയ്യാനും തിളക്കം നൽകാനും ഈ ക്രീമിന് സാധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക