സംസ്ഥാന വ്യാപകമായി ഓപ്പറേഷൻ ആഗ് നടപ്പിലാക്കുന്നു. നടപടിയിലൂടെ ഇതുവരെ സംസ്ഥാനത്ത് പിടിയിലായത് 2069 ഗുണ്ടകളാണ്. വിവിധ ജില്ലകളിൽ നിന്നായാണ് ഗുണ്ടകളെ പിടികൂടിയത്. ഗുണ്ടകളെയും ലഹരി മരുന്ന് കേസ് പ്രതികളെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കേരളത്തിൽ നടക്കുന്ന ഗുണ്ടാ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി ഈ മാസം 13 ന് ജില്ലാ പോലീസ് മേധാവിമാരുടെ യോഗം ഡിജിപി വിളിച്ചിട്ടുണ്ട്.
യോഗ ചെയ്യുമ്പോള്‍ വെള്ളം കുടിക്കരുത്; എന്തുകൊണ്ട്
ഇപ്പോൾ കേരളത്തിൽ വിദേശ സഞ്ചാരികൾക്കെതിരെ പോലും തുടർച്ചയായി അതിക്രമം നടക്കുന്നുണ്ട്. ഗുണ്ടാ രാഷ്ട്രീയ ബന്ധം, വാറണ്ട് പ്രതികൾ, ലഹരി കേസ് പ്രതികൾ, സാമൂഹ്യ വിരുദ്ധർ, പിടികിട്ടാപ്പുള്ളികൾ എന്നിവരെയെല്ലാം കണ്ടെത്തി നടപടി എടുക്കുവാനാണ് നിർദേശം നൽകിയിരിക്കുന്നത്.
ഇങ്ങനെ ചെയ്താൽ ഉറുമ്പുകൾ പമ്പകടക്കും; ഉറുമ്പിനെ തുരത്താൻ 7 വഴികൾ; വായിക്കൂ
തലസ്ഥാനത്ത് നിന്ന് തന്നെയാണ് ഏറ്റവുമധികം ഗുണ്ടകളെ പിടികൂടിയിരിക്കുന്നത്. 297 പേരെ തിരുവനന്തപുരം ജില്ലയിൽ അറസ്റ്റ് ചെയ്തു. കരുതൽ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇവരെ ജാമ്യത്തിൽ വിട്ടിട്ടുണ്ട്. സംസ്ഥാന വ്യാപകമായി ഡേറ്റാ ബാങ്ക് തയ്യാറാക്കുക കൂടിയാണ് ലക്ഷ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക