ഇടുക്കി ജില്ലയെ വീണ്ടും ഭീതിയിലാക്കുകയാണ് കാട്ടാന ശല്യം. ഇതേ തുടർന്ന് വനം വകുപ്പിന്റെ ഉന്നതതല യോഗം ഇന്ന് ചേരും. കാട്ടാന ശല്യം പരിഹരിക്കുന്നതിനുള്ള നടപടികളുമായി ബന്ധപ്പെട്ടാണ് ഉന്നതതല യോഗം വിളിക്കുന്നത്.
വീട്ടില്‍ വെളിച്ചമുണ്ടാകാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കാം
സർക്കാർ നിയോഗിച്ച വനം വകുപ്പിന്റെ നോഡൽ ഓഫീസറാണ് ഹൈറേഞ്ച് സർക്കിൾ സി.സി.എഫ് ആർ.എസ് അരുൺ. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ദേവികുളത്തുള്ള മൂന്നാർ ഡി.എഫ്.ഒ.ഓഫീസിലായിരിക്കും യോഗം ചേരുന്നത്.
ഉണക്കച്ചെമ്മീന്‍ മാങ്ങയിട്ട കറി തയ്യാറാക്കാം
വയനാട്ടിൽ നിന്നുള്ള ആർ.ആർ.ടി.സംഘവും തദ്ദേശ സ്ഥാപന നേതാക്കളും വനം, പോലീസ്, ഫയർഫോഴ്സ്, ആരോഗ്യം, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക