യോഗാസനത്തിന് മുന്‍പ് വെള്ളം കുടിക്കുന്നതിന് അതിന്റേതായ സമയമുണ്ട്. യോഗ ക്ലാസ് തുടങ്ങുന്നതിന് ചുരുങ്ങിയത് ഒരു മണിക്കൂര്‍ മുന്‍പെങ്കിലും വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കണം. ശരീരത്തില്‍ ജലാംശം നിലനിര്‍ത്തുക എന്നതാണ് ലക്ഷ്യം. അതുകൊണ്ട് തന്നെ ശരീരത്തിന് വെള്ളത്തെ ആഗിരണം ചെയ്യുന്നതിന് സമയം നല്‍കേണ്ടതാണ്. ഒരുമണിക്കൂര്‍ മുന്‍പ് വെള്ളം കുടിക്കുന്നത് നിങ്ങളുടെ ശരീരത്തിന് വെള്ളത്തെ ആഗിരണം ചെയ്യുന്നതിന് സമയം നല്കുന്നു.
യോഗ ക്ലാസ്സിന് ശരീരത്തില്‍ നിര്‍ജ്ജലീകരണം സംഭവിച്ചിരിക്കാം. അതുകൊണ്ട് ക്ലാസ്സ് കഴിഞ്ഞ് രണ്ട് ഗ്ലാസ്സ് വെള്ളം കുടിക്കുന്നത് നല്ലതാണ്. എന്നാല്‍ യോഗ കഴിഞ്ഞ ഉടനെ തന്നെ വെള്ളം കുടിക്കരുത്. യോഗ കഴിഞ്ഞ് 20 മിനിറ്റോളം വിശ്രമിച്ച ശേഷം മാത്രമേ വെള്ളം കുടിക്കാന്‍ പാടുകയുള്ളൂ. ഇത് ശരീരത്തിന് കൃത്യമായി പ്രവര്‍ത്തിക്കുന്നതിന് സഹായിക്കുന്നു. ടോക്സിനെ പുറന്തള്ളുന്നതിനും സഹായിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക