കഴിഞ്ഞ ദിവസമാണ് നടൻ ഇന്ദ്രൻസ് നടത്തിയ പ്രസ്താവന വലിയ വിവാദത്തിലേക്ക് വഴി വച്ചത്. നടൻ അങ്ങനെ ചെയ്യില്ലെന്നും ഡബ്ല്യു സി സിയുടെ ആവശ്യമില്ലെന്നുമുള്ള തരത്തിൽ ഇന്ദ്രൻസ് സംസാരിച്ചതായി അഭിമുഖങ്ങളും വാർത്തകളും വന്നിരുന്നു. തുടർന്ന് ഇന്ദ്രൻസിനെതിരെ വലിയ വിമർശനങ്ങൾ ഉണ്ടായി. ഇപ്പോഴിതാ നടന്ന സംഭവത്തിൽ ക്ഷമാപണവുമായി രംഗത്ത് വന്നിരിക്കുകയാണ് നടൻ. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം ക്ഷമ പറഞ്ഞിരിക്കുന്നത്.
ദന്താരോഗ്യം മോശമാകുന്നത് വഴി മസ്തിഷ്കാഘാതത്തിനുള്ള സാധ്യത വർധിക്കുമെന്ന് പഠനം
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം;
കഴിഞ്ഞ ദിവസം ന്യൂ ഇന്ത്യൻ എക്സ്പ്രസിൽ വന്ന അഭിമുഖവുമായി ബന്ധപ്പെട്ട് ചില സുഹൃത്തുക്കളുടെ അഭിപ്രായം കാണാനും കേൾക്കാനും ഇടയായി. ആരെയെങ്കിലും വേദനിപ്പിക്കാനോ കുറ്റപ്പെടുത്താനോ ബോധപൂർവ്വം ശ്രമിച്ചിട്ടില്ല.
വയലറ്റ് ലഹങ്കയിൽ ഐശ്വര്യ ലക്ഷ്മി; ഡയറി മിൽക്ക് പോലുണ്ടല്ലോ എന്ന് ആരാധകൻ
ഡബ്ല്യു സി സി യെ തള്ളിപ്പറയാനല്ല ശ്രമിച്ചത്, ചിലരെങ്കിലും അഭിമുഖത്തിൽ പറയാത്ത കാര്യങ്ങൾ തെറ്റിദ്ധാരണയുണ്ടാക്കുന്ന തരത്തിൽ പ്രചരിപ്പിക്കുന്നതായി കണ്ടു. എന്റെ ഒരു സഹപ്രവർത്തകൻ തെറ്റ് ചെയ്തു എന്നത് വിശ്വസിക്കാൻ പാടാണ് എന്ന് മാത്രമാണ് ഉദ്ദേശിച്ചത്. പെൺകുട്ടിയെ മകളെ പോലെത്തന്നെയാണ് കാണുന്നത്. അവരുടെ വേദനയിൽ ഒപ്പം തന്നെയുണ്ട്.
ഇത് മലയാളത്തിന്റെ ക്യൂട്ട് നായിക; വെള്ളകുപ്പായത്തിൽ ഡോളിനെ പോലെ അന്നാബെൻ
മനുഷ്യരുടെ സങ്കടങ്ങൾ വലിയ തോതിൽ വേദനിപ്പിക്കാറുണ്ട്. എല്ലാ നിലവിളികളും തിരിച്ചറിയാനുള്ള ജീവിത സാഹചര്യങ്ങളിലൂടെയാണ് കടന്ന് വന്നത്. നിൽക്കുന്ന മണ്ണിനെ കുറിച്ച് നല്ല ബോധമുണ്ട്. എന്റെ വാക്കുകൾ ആരെയെങ്കിലും മുറിപ്പെടുത്തിയിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നു..
പ്രതികരിക്കാൻ ഇവിടെ എഴുതുക