വിനാഗിരിയും പഞ്ചസാരയും മിക്സ് ചെയ്തതും കറിയിലെ ഉപ്പിനെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്ന ഒന്നാണ്. അധിക ഉപ്പ് തുലനം ചെയ്യാന്‍, ഒരു ടീസ്പൂണ്‍ വെളുത്ത വിനാഗിരി ഒരു ടീസ്പൂണ്‍ പഞ്ചസാര ചേര്‍ത്ത് ഗ്രേവിയില്‍ ഇടുക.
ഉരുളക്കിഴങ്ങിന്റെ കുറച്ച് കഷ്ണങ്ങള്‍ അരിഞ്ഞത് ഇടുക. ഉരുളക്കിഴങ്ങ് കഷ്ണങ്ങള്‍ വിഭവത്തില്‍ നിന്നുള്ള അമിതമായ ഉപ്പ് ആഗിരണം ചെയ്യും. 20 മിനിറ്റ് ഉരുളക്കിഴങ്ങ് കറിയില്‍ തന്നെ ഇടാന്‍ ശ്രദ്ധിക്കണം
കറിയില്‍ ധാരാളം ഉപ്പ് ഉണ്ടെങ്കില്‍ വെള്ളം ചേര്‍ത്ത് നല്ലതുപോലെ തിളപ്പിക്കുക. വിഭവത്തിലെ അധിക ഉപ്പ് തുലനം ചെയ്യാന്‍ ഉപയോഗിക്കുന്ന ഏറ്റവും സാധാരണമായ പരിഹാരമാണ് വെള്ളം.
പ്രതികരിക്കാൻ ഇവിടെ എഴുതുക