‘ ക്രിസ്റ്റഫറി’ ന്റെ പ്രൊമോ ഗാനം പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍. ചിത്രം ഫെബ്രുവരി ഒമ്പതിനാണ് റിലീസ് ചെയ്യുന്നത്. ‘ ക്രിസ്റ്റഫോങ്ക്’ എന്ന പേരിട്ട ഇംഗ്ലീഷ് റാപ്പ് ഗാനമാണ് പുറത്തുവന്നിരിക്കുന്നത്. ജസ്റ്റിന് വര്‍ഗീസാണ് ഗാനം ഒരുക്കിയിരിക്കുന്നത്. ജാക്ക് സ്റ്റൈല്‍സാണ് ഗാനം ആലപിച്ചിരിക്കുന്നതും വരികള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നതും. വീഡിയോ ഒരുക്കിയിരിക്കുന്നത് കെന്റോയിസനാണ്.
ഉദയകൃഷ്ണ തിരക്കഥ ഒരുക്കുന്ന ചിത്രത്തില്‍ മമ്മൂട്ടി പൊലീസ് വേഷത്തിലാണ് എത്തുന്നത്. വിനയ് റായ് ആണ് വില്ലന്‍. സ്നേഹ, അമലപോള്‍, ഐശ്വര്യ ലക്ഷ്മി എന്നിവരാണ് ചിത്രത്തിലെ നായികമാര്‍.ദിലീഷ് പോത്തന്, സിദ്ദിഖ്, ജിനു എബ്രഹാം, വിനീത കോശി, വാസന്തി, അമല്‍ രാജ് കലേഷ്, ദീപക് പരമ്പോള്‍, ഷഹീന് സിദീഖ് തുടങ്ങിയവരോടൊപ്പം മുപ്പത്തിയഞ്ചോളം വരുന്ന പുതുമുഖുങ്ങളും ചിത്രത്തില്‍ വേഷമിടുന്നു.
https://youtu.be/viMq7SKebVA?t=2
പ്രതികരിക്കാൻ ഇവിടെ എഴുതുക