മലയാളികള്‍ക്ക് ഏറെ ഇഷ്ടപെട്ട ഒരു സോഷ്യല്‍ മീഡിയ താരമാണ് സൗഭാഗ്യ വെങ്കിടേഷ്. . സോഷ്യല്‍ മീഡിയയിലൂടെ ആണ് സൗഭാഗ്യ ആരാധകരെ നേടിയെടുത്തത്. പ്രശ്സത നര്‍ത്തകിയും നടിയുമായ താര കല്യാണിന്റെ മകളാണ് സൗഭാഗ്യ വെങ്കിടേഷ്.
2020 ലാണ് സൗഭാഗ്യ വെങ്കിടേഷ് വിവാഹിതയാവുന്നത്. അന്ന് മുതലിങ്ങോട്ട് സൗഭാഗ്യയും ഭര്‍ത്താവ് അര്ജുന് സോമശേഖറും മലയാളികള്‍ക്ക് പ്രിയപ്പെട്ടവരാണ്. തങ്ങളുടെ വിശേഷങ്ങള്‍ യൂട്യൂബ് ചാനലിലൂടെ സൗഭാഗ്യ പങ്കുവെക്കുന്നതും പതിവാണ്.
സൗഭാഗ്യ തന്റെയും മകള്‍ സുദര്‍ശന എന്ന സുധാപ്പൂവിന്റെയും വിശേഷങ്ങള്‍ പങ്കുവെയ്ക്കാറുണ്ട്. ഉണ്ട്. ഇപ്പോഴിതാ തന്റെ ജീവിതത്തില്‍ നടന്ന ഞെട്ടിക്കുന്ന സംഭവത്തെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് സൗഭാഗ്യ.
അര്ജുന് ജോലിയാവിശ്യത്തിനായി പോകുന്നതോടെ സൗഭാഗ്യ മിക്കപ്പോഴും വീട്ടില്‍ ഒറ്റയ്ക്കാവും. ഈ സമയത്ത് സൗഭാഗ്യ കുട്ടിയെ ഉറക്കി കിടത്തിയിട്ടാണ് ജോലി ചെയ്യുന്നത്. ഈ വീഡിയോകള്‍ താരം പലതവണ ചാനലില്‍ പങ്കുവെച്ചിട്ടുണ്ട്. എന്നാല്‍ തനിക്ക് ഈ അനുഭവം ഉണ്ടായതോടെ ആ ശീലം മാറിയെന്നാണ് സൗഭാഗ്യ പറയുന്നത്. ഒരിക്കല്‍ കുട്ടിയെ ഉറക്കി കിടത്തിയിട്ട് ജോലി ചെയ്തു കൊണ്ടിരിക്കുകയായിരുന്നു.
ആ സമയത്ത് കുട്ടിയുടെ അടുത്തേയ്ക്ക് ഒരു പാമ്പ് വന്നിരുന്നു. അത് മൂര്‍ഖന്‍ പാമ്പായിരുന്നു. പെട്ടെന്ന് കണ്ടതു കൊണ്ട് മോള്‍ക്കൊന്നും പറ്റിയില്ല. ഭാഗ്യത്തിന് അമ്മയും കൂടെ ഉണ്ടായിരുന്നു. തനിക്ക് പാമ്പിനെ ഭയങ്കര പേടിയാണെന്നും ആ സംഭവത്തോടെ എനിക്കു കുട്ടിയെ തനിച്ചു കിടത്താന്‍ പേടിയാണെന്നും സൗഭാഗ്യ പറയുന്നു.
ഇപ്പോള്‍ കുഞ്ഞിനെ ക്യാരി ചെയ്യുന്ന ബാഗില്‍ സുദര്‍ശനയെ പുറകിലിരുത്തിയാണ് സൗഭാഗ്യ ജോലികള്‍ ചെയ്യുന്നത്. ഇതാണ് വീഡിയോയില്‍ കാണിക്കുന്നത്. പുറകിലിരുത്തിയ കുഞ്ഞ് പെട്ടന്നു ഉറങ്ങി പോവുകയും ചെയ്യുന്നുണ്ട്. പിന്നെ ക്യാരിയര്‍ ബാഗ് തിരിച്ചിട്ട് സൗഭാഗ്യ മകളെ നെഞ്ചോട് ചേര്‍ത്ത് കിടത്തുന്നുമുണ്ട്.
View this post on Instagram
പ്രതികരിക്കാൻ ഇവിടെ എഴുതുക