മുടിയുടെ സംരക്ഷണത്തിന് ഉപ്പ് വളരെയധികം സഹായിക്കും. ഉപ്പ് തലയിൽ വിതറുന്നത് താരൻ അകറ്റാൻ സഹായിക്കും. തലയിൽ ഉപ്പ് വിതറിയതിന് ശേഷം വൃത്താകൃതിയിൽ തല മസാജ് ചെയ്യണം. ഇത് തലയോട്ടി വൃത്തിയാക്കാനും, മുടിയുടെ ഭംഗി കൂട്ടാനും സഹായിക്കും. ഇത് കഴിഞ്ഞ് മുടി ഷാമ്പൂ ഉപയോഗിച്ച് കഴുകണം. ഇതുകൂടാതെ ഉപ്പ് വെള്ളം തളിച്ച് തല മസാജ് ചെയ്യുന്നത് വളരെ നല്ലതാണ്. കൂടാതെ മുടിക്ക് കരുത് നൽകാനും ഇത് സഹായിക്കും.
വെളുത്തുള്ളി
വെളുത്തുള്ളി താരൻ അകറ്റാൻ വളരെ ഫലപ്രദമാണ്. ഇതിലെ ആന്റി ഫംഗൽ കഴിവുകൾ താരൻ ഒഴിവാക്കാൻ സഹായിക്കും. വെളുത്തുള്ളിയുടെ ദുര്‍ഗന്ധം അകറ്റാന്‍ ചതച്ച വെളുത്തുള്ളിയില്‍ തേന്‍ ചേര്‍ത്ത് മുടിയിൽ പുരട്ടിയാൽ മതി. ഇത് തേച്ച് പിടിപ്പിച്ചതിന് ശേഷം ഷാമ്പൂ ഉപയോഗിച്ച് കഴുകി കളയണം. തലയിൽ വെളുത്തുള്ളി തേച്ച് പീഡിപ്പിച്ചതിന് 10 മിനിറ്റുകൾക്ക് ശേഷം മാത്രമേ കഴുകി കളയാൻ പാടുള്ളൂ.
ആപ്പിൾ സെഡാർ വിനഗർ
ആദ്യം മുടി കഴുകുക ശേഷം ആപ്പിൾ സെഡാർ വിനഗറും വെള്ളവും സമാസമം ചേർത്ത് മുടിയിൽ തേച്ച് പിടിപ്പിക്കുക. 15 മിനിട്ടിന് ശേഷം കഴുകി കളയുക. ഓരോ തവണ തല കഴുകുമ്പോഴും നിങ്ങൾക്കിത് ഉപയോഗിക്കാം. എന്നാൽ എല്ലാ ദിവസവും ഉപയോഗിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. രണ്ട് ദിവസത്തിലൊരിക്കൽ ഉപയോഗിക്കുക എന്നതാണ് ഏറ്റവും ശരിയായ മാർഗ്ഗം.
വെളിച്ചെണ്ണയും നാരങ്ങയും
വെളിച്ചെണ്ണ നമ്മുടെ മുടിക്ക് നല്ലതാണെന്ന് നമ്മുക്ക് അറിയാം. ഇതിനോടൊപ്പം കുറച്ച് നാരങ്ങാ നീര് കൂടി ചേർത്താൽ താരന് പരിഹാരമാകും. 2 സ്പൂൺ വെളിച്ചെണ്ണ ചൂടാക്കിയ ശേഷം അതിലേക്ക് അതെ അളവിൽ നാരങ്ങാനീര് ചേർത്തിട്ട് മുടിയിൽ തേച്ച് പിടിപ്പിക്കണം. 20 മിനിട്ടുകൾക്ക് ശേഷം കഴുകി കളഞ്ഞാൽ താരൻ കുറയാൻ സഹായിക്കും
പ്രതികരിക്കാൻ ഇവിടെ എഴുതുക