ഉദാഹരണം സുജാത എന്ന മഞ്ജു വാര്യർ ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നു വന്ന താരമാണ് അനശ്വര രാജൻ. പിന്നീട് അനശ്വര കേന്ദ്ര കഥാപാത്രമായി എത്തിയ ചിത്രങ്ങൾ വെള്ളിത്തിരയിലെത്തി.
മാത്രമല്ല, അനശ്വരയുടെ മൈക്ക് എന്ന ചിത്രം നിർമ്മിച്ചത് ബോളിവുഡ് തരാം ജോൺ എബ്രഹാം ആയിരുന്നു. അതേസമയം തമിഴിൽ തൃഷക്കൊപ്പവും അനശ്വര അഭിനയിച്ചു.
ഉണ്ണി മുകുന്ദന് തിരിച്ചടി; സ്ത്രീത്വത്തെ അപമാനിച്ച കേസിൽ സ്റ്റേ നീക്കം ചെയ്ത് ഹൈക്കോടതി
ഇപ്പോൾ പ്രണയ വിലാസം എന്ന ചിത്രം പുറത്തിറങ്ങാനിരിക്കുകയാണ്. നിരവധി സിനിമകളിലാണ് അനശ്വര കേന്ദ്ര കഥാപാത്രമായി എത്തിയത്. ഉദാഹരണം സുജാതയ്ക്ക് ശേഷം തണ്ണീർ മത്തൻ ദിനങ്ങൾ, ആദ്യരാത്രി, വാങ്ക്, സൂപ്പർ ശരണ്യ, മൈക്ക് എന്നിങ്ങനെ നിരവധി ചിത്രങ്ങൾ അനശ്വരയുടേതായി എത്തി.
കോട്ടും സ്യൂട്ടുമണിഞ്ഞ് വിധു; അത് പൊളിച്ചല്ലോ എന്ന് ആരാധകർ
അനശ്വരയുടെ സഹോദരി ഐശ്വര്യയും സൂപ്പർ ശരണ്യയിൽ വേഷമിട്ടിരുന്നു. ഇപ്പോഴിതാ സഹോദരിക്ക് പിറന്നാൾ ആശംസകൾ നേർന്നിരിക്കുകയാണ് അനശ്വര.
പ്രതികരിക്കാൻ ഇവിടെ എഴുതുക