മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ ബില്‍ ഗേറ്റ്സ് വീണ്ടും പ്രണയത്തിലെന്ന് റിപ്പോര്‍ട്ട്. ഒറാക്കിള്‍ സോഫ്റ്റ്വെയര് കമ്പനി സിഇഒ ആയിരുന്ന അന്തരിച്ച മാര്‍ക്ക് ഹര്‍ഡിന്റെ ഭാര്യ പോള ഹാര്‍ഡും ബില്‍ ഗേറ്റ്സും ഒരു വര്‍ഷത്തിലേറെയായി ഡേറ്റിംഗിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
കഴിഞ്ഞമാസം മെല്‍ബണില്‍ നടന്ന ഓസ്ട്രേലിയന്‍ ഓപ്പണിലെ പുരുഷ സിംഗിള്‍ ഫൈനല്‍ ഇരുവരും ഒരുമിച്ചിരുന്നാണ് കണ്ടത്. മാത്രവുമല്ല നഗരത്തില്‍ ഇരുവരും ചേര്‍ന്ന് നടക്കുന്നതും ഇവര്‍ തമ്മില്‍ ഡേറ്റിംഗിലാണെന്നുളള വാര്‍ത്തകള്‍ പ്രചരിക്കാന്‍ കാരണമായി. അര്‍ബുദവുമായി നീണ്ട പോരാട്ടത്തിനൊടുവില്‍ 2019 ഒക്ടോബറിലാണ് ഹര്‍ഡിന്റെ ഭര്‍ത്താവ് മരണപ്പെടുന്നത്. ടെക് എക്സിക്യൂട്ടീവായി ജോലി ചെയ്തിരുന്ന ഹര്‍ഡ് നിലവില്‍ സന്നദ്ധ പ്രവര്‍ത്തനങ്ങളും മറ്റുമായി മുന്നോട്ടു പോകുകയാണ്.
നീണ്ട 30 വര്‍ഷത്തെ ദാമ്പത്യത്തിന് ശേഷമാണ് 2021 മെയ് മാസത്തില്‍ ബില്‍ ഗേറ്റ്സും അദ്ദേഹത്തിന്റെ ഭാര്യ മെലിന്‍ഡ ഫ്രഞ്ച് ഗേറ്റ്സും തങ്ങള്‍ വിവാഹമോചിതരാകുകയാണെന്ന് പ്രഖ്യാപിച്ചത്. ഓഗസ്റ്റില്‍ ഇരുവരും വിവാഹമോചിതരായെങ്കിലും ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റ്സ് ഫൗണ്ടേഷന് ഒരുമിച്ച് നടത്തുമെന്ന് ഇവര്‍ പറഞ്ഞിരുന്നു.
സാങ്കേതിക രംഗത്തു എക്സിക്യൂട്ടീവ് ആയിരുന്ന പോള ഇപ്പോള്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നു. ഇവന്റ് പ്ലാനറും ആണ്. ഗേറ്റ്സും (67) പോളയും (60) ഒരേ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരാണ്. ഇരുവരും ടെന്നീസ് പ്രേമികളാണ്. ഒന്നിച്ചിരുന്നു ടെന്നീസ് കാണുന്ന ചിത്രങ്ങള്‍ നേരത്തെ പുറത്തു വന്നിട്ടുണ്ട്.
കഴിഞ്ഞ മാസം മെല്‍ബണില്‍ ഓസ്േ്രടലിയന്‍ ഓപ്പണ്‍ മെന്‍സ് സിംഗിള്‍സ് ഫൈനല്‍ കാണാന്‍ അവര്‍ ഒന്നിച്ചായിരുന്നു. പിന്നീട് നഗരത്തില്‍ ചുറ്റി നടക്കുന്ന ചിത്രങ്ങളും പുറത്തു വന്നെങ്കിലും നിഗൂഢയായ സ്ത്രീയെന്നു സുഹൃത്തുക്കള്‍ വിശേഷിപ്പിക്കുന്ന പോളയുടെ പേരു മാധ്യമങ്ങള്‍ പറഞ്ഞിരുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക