ആപ്പിള്‍ സൈഡര്‍ വിനിഗറിനെ കുറിച്ച് നിങ്ങളില്‍ മിക്കവരും കേട്ടിരിക്കാന്‍ സാധ്യതയുണ്ട്. വണ്ണം കുറയ്ക്കാന്‍ എന്ന് തുടങ്ങി മുടിയുടെയും നഖത്തിന്റെയും ആരോഗ്യം മെച്ചപ്പെടുത്താന്‍ വരെ ആപ്പിള്‍ സൈഡര്‍ വിനിഗര്‍ ഉപയോഗിക്കാമെന്ന് പലരും പറഞ്ഞുകേള്‍ക്കാറുണ്ട്. അതുപോലെ തന്നെ വീഡിയോകളിലും റിപ്പോര്‍ട്ടുകളിലുമെല്ലാം ഇക്കാര്യം എല്ലാവരും എടുത്തുപറയാറുമുണ്ട്.
ഇവയെ എല്ലാം അടിസ്ഥാനപ്പെടുത്തി വണ്ണം കുറയ്ക്കാനും മുടിയുടെയും നഖങ്ങളുടെയും ആരോഗ്യത്തിനും അഴകിനും വേണ്ടി ആപ്പിള്‍ സൈഡര്‍ വിനിഗര്‍ വാങ്ങി ഉപയോഗിക്കുന്നവരും കുറവല്ല. എന്നാല്‍ ചില കാര്യങ്ങളെ കുറിച്ച് മുന്‍ധാരണകളില്ലെങ്കില്‍ ഇതിന്റെ ഉപയോഗം തെറ്റായ ഫലമുണ്ടാക്കും
ആപ്പിള്‍ സൈഡര്‍ വിനിഗറിനെ കുറിച്ച് നിങ്ങളില്‍ മിക്കവരും കേട്ടിരിക്കാന്‍ സാധ്യതയുണ്ട്. വണ്ണം കുറയ്ക്കാന്‍ എന്ന് തുടങ്ങി മുടിയുടെയും നഖത്തിന്റെയും ആരോഗ്യം മെച്ചപ്പെടുത്താന്‍ വരെ ആപ്പിള്‍ സൈഡര്‍ വിനിഗര്‍ ഉപയോഗിക്കാമെന്ന് പലരും പറഞ്ഞുകേള്‍ക്കാറുണ്ട്. അതുപോലെ തന്നെ വീഡിയോകളിലും റിപ്പോര്‍ട്ടുകളിലുമെല്ലാം ഇക്കാര്യം എല്ലാവരും എടുത്തുപറയാറുമുണ്ട്.
ഇവയെ എല്ലാം അടിസ്ഥാനപ്പെടുത്തി വണ്ണം കുറയ്ക്കാനും മുടിയുടെയും നഖങ്ങളുടെയും ആരോഗ്യത്തിനും അഴകിനും വേണ്ടി ആപ്പിള്‍ സൈഡര്‍ വിനിഗര്‍ വാങ്ങി ഉപയോഗിക്കുന്നവരും കുറവല്ല. എന്നാല്‍ ചില കാര്യങ്ങളെ കുറിച്ച് മുന്‍ധാരണകളില്ലെങ്കില്‍ ഇതിന്റെ ഉപയോഗം തെറ്റായ ഫലമുണ്ടാക്കുന്നു .
ഹോര്‍മോണുകളുടെ ‘ബാലന്‍സ്’ കൃത്യമാകുന്നതോടെയാണ് വണ്ണം ഒതുങ്ങുന്നതെന്നും അതിന് മികച്ച ഡയറ്റും ജീവിതരീതിയും വ്യായാമവും ഉറക്കക്രമവും എല്ലാം വേണമെന്നും സമ്മര്‍ദ്ദങ്ങള്‍ അകറ്റിനിര്‍ത്താന്‍ സാധിക്കണമെന്നും ലൂക്ക് ഓര്‍മ്മിപ്പിക്കുന്നു. ഇതിനിടെ ആപ്പിള്‍ സൈഡര്‍ വിനിഗര്‍ പോലുള്ള ഉത്പന്നങ്ങളും സഹായമായേക്കാം. അല്ലാതെ അത് മാത്രം ഉപയോഗിക്കുന്നത് കൊണ്ട് ഒരിക്കലും വണ്ണം കുറയ്ക്കാന്‍ സാധിക്കില്ലെന്ന് ലൂക്ക് എടുത്തുപറയുന്നു.
ഇനി ആപ്പിള്‍ സൈഡര്‍ വിനിഗര്‍ കഴിക്കുമ്പോഴോ ചര്‍മ്മത്തില്‍ പ്രയോഗിക്കുമ്പോഴോ ആദ്യം അത് അവരവരുടെ ശരീരപ്രകൃതിക്കും ആരോഗ്യത്തിനും യോജിക്കുന്നതാണോ എന്ന് പരിശോധിക്കേണ്ടതുണ്ടെന്നും കഴിയുമെങ്കില്‍ ഒരു ഡയറ്റീഷ്യന്റെയോ ന്യൂട്രീഷ്യനിസ്റ്റിന്റെയോ നിര്‍ദേശം തേടിയ ശേഷം മാത്രം ഇത് ഉപയോഗിച്ച് തുടങ്ങുന്നതാണ് ഉത്തമം
പ്രതികരിക്കാൻ ഇവിടെ എഴുതുക