കോണ്‍ഗ്രസ് പി.ടി. തോമസിനോട് അന്യായം കാണിച്ചുവെന്ന് ശശി തരൂര്‍ . അഞ്ചു വര്‍ഷം മികച്ച പ്രവര്‍ത്തനം നടത്തിയിട്ടും പാര്‍ട്ടി സീറ്റ് കൊടുക്കാതിരുന്നത് തനിക്ക് അന്യായമായി തോന്നിയെന്നാണ് തരൂർ പറഞ്ഞത് .
പ്രകൃതിക്കും പരിസ്ഥിതിക്കും വേണ്ടി നിലകൊണ്ടതിനാല്‍ മാത്രമാണ് അദ്ദേഹത്തിന് വീണ്ടും പാര്‍ട്ടി ടിക്കറ്റ് കൊടുക്കാതിരുന്നതെന്നും അദ്ദേഹം പറഞ്ഞു . ഇടുക്കിയില്‍ നിന്നുള്ള സിറ്റിങ് എം.പിയായിരുന്ന പി.ടി. തോമസിന് 2014-ല്‍ സീറ്റ് നിഷേധിച്ചിരുന്നു.
ഗാഡ്ഗില്‍- കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട വിവാദങ്ങളെത്തുടര്‍ന്നായിരുന്നു പി.ടി. തോമസിന് കോണ്‍ഗ്രസ് സീറ്റ് നിഷേധിച്ചത്. ഈ ഓർമ്മയിൽ കൂടിയാണ് ശശി തരൂരിന്റെ പ്രതികരണം .
പ്രതികരിക്കാൻ ഇവിടെ എഴുതുക