രാഹുൽ ഗാന്ധി നടത്തിയ ഭാരത് ജോഡോ യാത്രയുടെ തുടർച്ചയായി എ.ഐ.സി.സി പ്രഖ്യാപിച്ച ഹാഥ് സേ ഹാഥ് ജോഡോ അഭിയാന്റെ സംസ്ഥാന-തല ഉദ്ഘാടനം എറണാകുളം ജില്ലയിലെ വടുതല മൂളിക്കണ്ടം ജംഗ്ഷനിൽ എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എം.പി നിർവഹിച്ചു.
കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ ഭരണത്തിന്റെ കുറ്റപത്രം ഓരോ വീടുകളിലും എത്തിക്കുന്ന പദ്ധതിയുടെ ഭാഗമായി ഓരോ വീടുകളിലും കടന്നുചെന്നപ്പോൾ വളരെ താല്പര്യത്തൊടെയാണ് ജനങ്ങൾ സ്വീകരിക്കുകയും കേൾക്കുകയും ചെയ്തതെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ പറഞ്ഞു.
ഇതിന്റെ തുടർച്ചയായി എല്ലാ സഹപ്രവർത്തകരും നമ്മുടെ ബൂത്തുകളിലെ വീടുകളിൽ കടന്നു ചെല്ലുകയും ജനവിരുദ്ധ സർക്കാരുകളുടെ ജനദ്രോഹ നടപടികൾ എല്ലാവർക്കും ബോധ്യപ്പെടുത്തി കൊടുക്കുകയും ചെയ്യേണ്ടതാണെന്നും
ഭാരത് ജോഡോ യാത്രയുടെ തുടർച്ചയായി നടത്തപ്പെടുന്ന ഹാഥ് സേ ഹാഥ് ജോഡോ അഭിയാൻ വൻ വിജയമാക്കി തീർക്കണമെന്ന്സ ഹപ്രവർത്തകരോട് ഞാൻ ആഹ്വാനം ചെയ്യുന്നതായും സുധാകരൻ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക