കോഴിക്കോട്: താമരശേരിയിൽ പ്രണയാഭ്യർത്ഥന നിരസിച്ച യുവതിയെ കൊലപ്പെടുത്താൻ ശ്രമിച്ച ഇൻസ്റ്റഗ്രാം സുഹൃത്ത് അറസ്റ്റിൽ. കുറ്റ്യാടി പാലേരി സ്വദേശി അരുൺജിത്താണ് അറസ്റ്റിലായത്.
ഇൻസ്റ്റഗ്രാമിൽ പരിചയപ്പെട്ട യുവതി പ്രണയാഭ്യർത്ഥന നിരസിച്ചപ്പോൾ പെട്രോളൊഴിച്ച് കത്തിക്കാൻ വീട്ടിലെത്തിയ പ്രതിയെ നാട്ടുകാർ പിടികൂടി താമരശേരി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. ഇയാളിൽ നിന്ന് ഒരു ലിറ്ററോളം പെട്രോളും ലൈറ്ററും കണ്ടെത്തി.
ഇൻസ്റ്റഗ്രാം വഴി ഇവർ ആറ് വർഷമായി പരിചയമുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഞായറാഴ്ച വൈകുന്നേരം 3നാണ് സംഭവമുണ്ടായത്. പെട്രോളുമായി വരുന്ന അരുൺജിത്തിനെ പെൺകുട്ടിയുടെ അമ്മ കാണുകയും ഉടൻതന്നെ വാതിൽ അടയ്ക്കുകയുമായിരുന്നു. പിന്നീട് ഇവർ നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. നിലവിൽ പ്രതി റിമാൻഡിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക