ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട ഉത്തർപ്രദേശ് സ്വദേശിക്കൊപ്പം പെൺകുട്ടി ഇറങ്ങിപ്പോയി. തുടർന്ന് കുട്ടിയെ കണ്ടെത്തി. മലപ്പുറം കരുവാരക്കുണ്ട് സ്വദേശിനിയായ പതിനാറുകാരിയെ യാത്രക്കിടെ കാസര്‍കോടുവച്ച് റെയില്‍വേ പൊലീസാണ് കണ്ടെത്തിയത്.
രാഷ്ടിയത്തിൽ തന്റെ പ്രധാന എതിരാളി ജാതിവ്യവസ്ഥ: കമൽ ഹാസൻ
പെൺകുട്ടിയെ കടത്തിക്കൊണ്ടുപോകാൻ ശ്രമിച്ചതിന് ഉത്തര്‍പ്രദേശ് പക്ബാര അംറോഹ സ്വദേശി അമേര ചൗദര്‍പൂര്‍ മുഹമ്മദ് നവേദി (18)നെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. തുടർന്ന് കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. ക്ലാസിലേക്കെന്നു പറഞ്ഞാണ് പെൺകുട്ടി വീട്ടിൽ നിന്നിറങ്ങുന്നത്.
115 വര്‍ഷം പഴക്കമുള്ള ഹാര്‍ലി; ലേലത്തിൽ വിറ്റത് 7.7 കോടിക്ക്
പിന്നീട് വഴിയിൽ വച്ച് ഇരുവരും കണ്ടുമുട്ടുകയും മഞ്ചേരിയിലേക്കും കോഴിക്കോട്ടേക്കും പോകുകയുമായിരുന്നു. ഇവിടെ നിന്നാണ് ഡല്‍ഹിയിലേക്ക് ട്രെയിൻ കയറുന്നത്. പെണ്‍കുട്ടി ഡല്‍ഹിയിലേക്ക് തിരിച്ചെന്ന് മനസ്സിലായതോടെ പൊലീസ് ഉടന്‍ റെയില്‍വേ പൊലീസിന് സന്ദേശമയച്ചു. തുടർന്നാണ് കാസർഗോഡ് വച്ച് ഇരുവരെയും പോലീസ് പിടികൂടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക