ജനങ്ങളാണ് തന്റെ കവചമെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പറയുന്നതെന്നും എന്നാല്‍ ജനങ്ങള്‍ക്ക് ഇത്തരമൊരു അഭിപ്രായമില്ലെന്നും തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിൻ.
ബിബിസി ഡോക്യുമെന്ററി, അദാനി എന്നീ വിഷയങ്ങളില്‍ പ്രധാനമന്ത്രി മൗനം പാലിച്ചുവെന്നും സ്റ്റാലിന് വ്യക്തമാക്കി.
ചോദ്യങ്ങള്‍ക്കൊന്നും ഉത്തരം നല്‍കാതെ മണിക്കൂറുകളോളം സംസാരിക്കാനുള്ള കഴിവ് താന്‍ പ്രധാനമന്ത്രിയില്‍ നിന്നാണ് പഠിച്ചതെന്നുമദ്ദേഹം പറഞ്ഞു.
കേന്ദ്ര സര്‍ക്കാറിനും പ്രധാനമന്ത്രിക്കുമെതിരെ ധാരാളം ആരോപണങ്ങളുണ്ട്. എന്നാല്‍ പ്രധാനമന്ത്രി ഇതിനോടൊന്നും പ്രതികരിച്ചിട്ടില്ലെന്നും ഒരു പരിപാടിക്കിടെ സ്റ്റാലിൻ കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക