ബി.ജെ.പിയേയും കേന്ദ്ര സര്‍ക്കാരിനേയും വിമര്‍ശിച്ച് ശശി തരൂര്‍ എം.പി. റെയ്ഡ് ദയനീയമായ സെല്‍ഫ് ഗോളാണെന്ന് ബി ബി സി റെയ്ഡുമായി ബന്ധപ്പെട്ട് ശശി തരൂര്‍ പറഞ്ഞു .
ബി.ബി.സി. ഡോക്യുമെന്ററിയോടുള്ള പരിതാപകരമായ പ്രതികാരമായേ ലോകം റെയ്ഡിനെ കാണൂവെന്നും ശശി തരൂര്‍ ട്വീറ്റ് ചെയ്തു.
‘ഒരു സ്ഥാപനവും നിയമത്തിന് അതീതമല്ല. എന്നാല്‍, 20 ആദായനികുതി ഉദ്യോഗസ്ഥരുമായി ബി.ബി.സിയുടെ ഡല്‍ഹി, മുംബൈ ഓഫീസുകളിലും സ്റ്റുഡിയോകളിലും നടന്ന റെയ്ഡ് ദയനീയമായ സെല്‍ഫ് ഗോളാണ്.
ബി.ബി.സി. ഡോക്യുമെന്ററിയോടുള്ള പരിതാപകരമായ പ്രതികാരമായേ ലോകം മുഴുവന്‍ നോക്കിക്കാണുകയുള്ളൂ. മാധ്യമസ്വാതന്ത്ര്യത്തെ അടിച്ചമര്‍ത്താനുള്ള ബി.ജെ.പി. സര്‍ക്കാരിന്റെ നീക്കങ്ങളുടെ സ്ഥിരീകരണമാണിതെന്നും ശശി തരൂർ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക