നാഗ്പുർ: വ്യക്തിപൂജയ്ക്കെതിരെ നിലപാട് വ്യക്തമാക്കി ആര്‍എസ്എസ്. ഒരു വ്യക്തി, ഒരു തത്വശാസ്ത്രം എന്നതിന് രാജ്യത്തെ വളര്‍ത്താനോ തകര്‍ക്കാനോ സാധിക്കില്ലെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് പറഞ്ഞു. ‘നല്ല രാജ്യങ്ങളില്‍’ ആശയ വൈവിധ്യം നിലനില്‍ക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നാഗ്പുരിൽ രാജ്രത്ന പുരസ്കാർ സമിതിയുടെ പുരസ്കാര വിതരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘‘ഒരു വ്യക്തി, ഒരു ചിന്ത, ഒരു സംഘം, ഒരു തത്വശാസ്ത്രം എന്നിവയ്ക്കു രാജ്യത്തെ വളർത്താനോ തകർക്കാനോ സാധ്യമല്ല. ലോകത്തെ നല്ല രാജ്യങ്ങളിലെല്ലാം എല്ലാവിധ ചിന്താധാരകളുമുണ്ട്. അവിടങ്ങളിൽ എല്ലാ തരം സംവിധാനങ്ങളുമുണ്ട്. ബഹുതല സംവിധാനങ്ങളുടെ ബലത്തിൽ അവർ വളരുകയാണ്.’’– മോഹൻ ഭാഗവത് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക