യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. നിലമ്പൂരിലാണ് സംഭവം. ചുങ്കത്തറ സ്വദേശിയായ സുല്‍ഫത്തി (24) നെയാണ് ബുധനാഴ്ച പുലര്‍ച്ചെ മരിച്ചനിലയില്‍ കണ്ടത്.
സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന ബന്ധുക്കളുടെ പരാതിയില്‍ ഭര്‍ത്താവ് ഷെമീറിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പുലര്‍ച്ചെ ഷെമീറിന്റെ വീട്ടില്‍നിന്ന് ബഹളം കേട്ടിരുന്നെങ്കിലും ഇടയ്ക്കിടെ ഇത് പതിവായതിനാല്‍ അയല്‍ക്കാര്‍ ആദ്യം കാര്യമാക്കിയില്ല.
2 മാസത്തിനുള്ളിൽ ഇന്ത്യ ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമാകും: റോയിട്ടേഴ്സ്
പിന്നീട് ഷെമീറിന്റെ വീട്ടിലെത്തിയപ്പോളാണ് സുല്‍ഫത്തിന്റെ മൃതദേഹം കെട്ടഴിച്ചശേഷം നിലത്തുകിടത്തിയനിലയില്‍ കാണുന്നത്. എന്നാൽ, യുവതിയുടെ ശരീരത്തില്‍ കയര്‍ മുറുകിയതിന്റെ പാടുകളൊന്നും ഇല്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക