സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട യുവാവിനെ തേടി മഞ്ചേരി സ്വദേശിനി എത്തിയത് ദിണ്ടിഗലിൽ. മൂന്ന് മാസത്തോളമാണ് ഇതിന്റെ പേരിൽ യുവതി കഷ്ടപ്പെട്ടത്. എന്നാൽ യുവതി അന്വേഷിച്ചിരുന്ന കാമുകൻ ഭാര്യക്കും മക്കൾക്കുമൊപ്പം കേരളത്തില്‍ തന്നെയാണ് ഉണ്ടായിരുന്നത്.
വിവാഹിതയായ യുവതിയുടെ ഭർത്താവ് വിദേശത്താണ്. യുവതിയും സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ടയാളും ഒന്നിച്ച് ജീവിക്കാൻ ഇൻസ്റ്റഗ്രാം സന്ദേശങ്ങളിലൂടെ തീരുമാനിച്ച ശേഷമാണ് കാമുകനെ തേടി യുവതി തമിഴ്നാട്ടിലേക്ക് പുറപ്പെട്ടത്. അവിടെ എത്തിയപ്പോഴാണ് അങ്ങനൊരു ആളില്ലെന്ന് മനസിലാകുന്നത്.
2 മാസത്തിനുള്ളിൽ ഇന്ത്യ ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമാകും: റോയിട്ടേഴ്സ്
ഇതോടെ ദിണ്ടിഗലിൽ പെട്ടുപോകുന്ന അവസ്ഥയായി യുവതിയുടേത്. തുടർന്ന് ഒരു സ്ത്രീയുടെ വീട്ടിൽ അഭയം തേടുകയും അവിടെയുള്ള ഒരു സ്പിന്നിംഗ് മില്ലിൽ തൊഴിലാളിയായി ജോലിക്ക് നിൽക്കുകയുമായിരുന്നു. യുവതിയുടെ വീട്ടുകാരുടെ പരാതിയെ തുടർന്ന് യുവതിയുടെ ഫോട്ടോയും വിവരങ്ങളും തമിഴ്നാട്, ആന്ധ്രപ്രദേശ്, കർണാടക, തെലങ്കാന, മഹാരാഷ്ട്ര പൊലീസിലേക്ക് അയച്ചിരുന്നു. ഇതാണ് കേസിൽ വഴിത്തിരിവായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക