കഞ്ചാവ് ഉൽപ്പന്നങ്ങളുടെ പരസ്യങ്ങൾ അനുവദിക്കുന്ന ആദ്യ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായി ട്വിറ്റർ. ഇനി മുതൽ യുഎസിലെ കഞ്ചാവ് വിതരണക്കാർക്ക് അവരുടെ ഉൽപ്പന്നങ്ങളും ബ്രാൻഡും ട്വിറ്റർ വഴി പരസ്യം ചെയ്യാൻ കഴിയും.
കഞ്ചാവിൽ നിന്ന് നിർമ്മിച്ച വിവിധ ആവശ്യങ്ങൾക്കായുള്ള ബാം, ലോഷൻ തുടങ്ങിയ ക്രീമുകളുടെ പരസ്യങ്ങൾ നേരത്തെ ട്വിറ്റർ അനുവദിച്ചിരുന്നു. ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, ടിക് ടോക്ക് എന്നിവയുൾപ്പെടെയുള്ള പ്ലാറ്റ്ഫോമുകൾക്ക് കഞ്ചാവിനെതിരെ പരസ്യ നയമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക