ചാരായം കടത്തിയ സംഭവത്തിൽ ഒരാൾ പോലീസ് പിടിയിൽ. പട്ടാമ്പി എക്സൈസ് റെയ്ഞ്ച് ഇൻസ്പെക്ടറും സംഘവും നടത്തിയ പരിശോധനയിലാണ് ചാരായം പിടിച്ചെടുത്തത്. എട്ട് ലിറ്റർ ചാരായം കൈവശം വെച്ച് കടത്തിയ കുറ്റത്തിനാണ് ഇയാളെ അറസ്റ്റ് ചെയ്തത്. മങ്ങാട്ടിൽ വീട്ടിൽ സൂരജിനെയാണ് അറസ്റ്റ് ചെയ്തത്.
‘സൗകര്യം കിട്ടുമ്പോൾ പശുക്കളുടെ അടുത്തൊന്നു ചെന്ന് നിൽക്കുക’; ചിത്രങ്ങൾ പങ്കുവച്ച് കൃഷ്ണകുമാർ
നേരത്തെയും ഈ പ്രദേശങ്ങളിൽ നിന്ന് ചാരായം വാറ്റാനുള്ള വാഷ് പട്ടാമ്പി എക്സൈസ് കണ്ടെടുത്തിരുന്നു. വൈകുന്നേരങ്ങളിൽ അഥിതി തൊഴിലാളികൾ ഉൾപ്പെടെയുള്ളവർക്ക് ചില്ലറ വില്പന നടത്തുകയാണ് രീതി. നിരവധി പേരെ സഹായികളായി ചുമതലപ്പെടുത്തിയാണ് പ്രതി വാറ്റ് നടത്തിയിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക