മേലാറ്റൂർ വ്യാപാരഭവനിൽ മോഷണശ്രമം. ഇവിടുത്തെ വാതിലിന്റെയും ഷട്ടറിന്റെയും പൂട്ടുകൾ തകർക്കാൻ ശ്രമിച്ചിട്ടുണ്ട്. എന്നാലും അതിനു സാധിച്ചിട്ടില്ല. പിൻവശത്തെ ജനൽ ഇളക്കിമാറ്റി ഓഫീസിനകത്തു കയറുവാനും ശ്രമം നടന്നിട്ടുണ്ട്. ജനലിന്റെ ഒരുവശത്തെ ചുമർ കുത്തിപ്പൊളിച്ച നിലയിലാണ് ഉള്ളത്.
2 മാസത്തിനുള്ളിൽ ഇന്ത്യ ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമാകും: റോയിട്ടേഴ്സ്
മേലാറ്റൂർ പോലീസ് സ്ഥലം സന്ദർശിച്ച് തെളിവുകൾ ശേഖരിച്ചിട്ടുണ്ട്. സ്റ്റേഷൻ പരിധിയിൽ പോലീസ് പട്രോളിങ് ശക്തമാക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി മേലാറ്റൂർ യൂണിറ്റ് ആവശ്യപ്പെട്ടു.
നൃത്തവേദിയിൽ നിന്നുള്ള പണം നിർധനർക്ക്; 10 വയസ്സുകാരിയെ പ്രശംസിച്ച് കളക്ടർ
അതേസമയം, ഇവിടെ റെയിൽവേഗേറ്റിനു സമീപത്തെ ഇലക്ട്രിക് കടയിൽ രണ്ടുമാസം മുൻപാണ് മോഷണം നടന്നത്. ചെമ്മാണിയോടുള്ള മലഞ്ചരക്ക് കടയിലും ഏതാനും ആഴ്ച മുൻപ് മോഷണം നടന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക