മലപ്പുറം മേലാറ്റൂരിൽ അനധികൃത കൈയേറ്റങ്ങൾ ഒഴിപ്പിക്കുന്നതിനുള്ള നടപടികൾ തുടങ്ങി. മലപ്പുറം ചന്തപ്പടി ആശുപത്രി റോഡിലും ഉച്ചാരക്കടവ് പുഴ റോഡിലുമുള്ള അനധികൃത നിർമിതികളാണ് പൊളിക്കുന്നത്. ചന്തപടി ആശുപത്രി റോഡിലെ രണ്ടും ഉച്ചാരക്കടവ് പുഴ റോഡിലെ ഒരു വീടും ബുധനാഴ്ച പൊളിച്ചു നീക്കി.
ബോളിവുഡ് നടി സ്വര ഭാസ്കര്‍ വിവാഹിതയായി; വരന് സമാജ്വാദി പാര്‍ട്ടി യുവ നേതാവ് ഫഹദ് അഹമ്മദ്
ഇവിടെ 21 വീടുകളും ഉച്ചാരക്കടവ് പുഴ റോഡിൽ 10 വീടുകളുമാണ് അനധികൃതമായുള്ളത്. മാത്രമല്ല, പുഴ കൈയേറി കൃഷിയടക്കം ചെയ്യുന്ന വെള്ളിയാറിന്റെ അതിർത്തി നിർണയിക്കുന്ന പ്രവൃത്തികളും നടക്കും.
ഉയർന്ന ശമ്പളമുള്ള ജോലി ഉപേക്ഷിച്ചു; ഗ്രാമത്തിലെ കുട്ടികളെ കണക്ക് പഠിപ്പിച്ച് ശ്രാവൺ
പഞ്ചായത്തിലെ വിവിധയിടങ്ങളിൽ അനധികൃത സ്ഥലം കൈയേറ്റവും പുഴ പുറമ്പോക്ക് കൈയേറ്റം ഉൾപ്പെടെയുള്ള പ്രവർത്തനങ്ങളും വർധിച്ചു വന്ന സാഹചര്യത്തിൽ ഇതിനെതിരെ നടപടി സ്വീകരിക്കാൻ ഭരണ സമിതിയുടെ നേതൃത്വത്തിൽ സർവകക്ഷി യോഗം ചേർന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക