സംസ്ഥാനത്തെ എല്ലാ ബസുകളിലും ക്യമാറ സ്ഥാപിക്കണമെന്ന നിർദേശം കഴിഞ്ഞ ദിവസമാണ് വകുപ്പ് ഉത്തരവിട്ടത്. എന്നാൽ ഇക്കാര്യത്തിൽ സാവകാശം വേണമെന്ന് ബസുടമകൾ ആവശ്യപ്പെട്ടു.
ഉയർന്ന ശമ്പളമുള്ള ജോലി ഉപേക്ഷിച്ചു; ഗ്രാമത്തിലെ കുട്ടികളെ കണക്ക് പഠിപ്പിച്ച് ശ്രാവൺ
മലപ്പുറത്ത് ഓൾ കേരള ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ ജില്ലാകമ്മിറ്റി യോഗത്തിനു ശേഷമാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. ബസുകളിൽ 28ന് മുമ്പായി ക്യാമറ സ്ഥാപിക്കണമെന്നത് പ്രായോഗികമല്ല. 14 ന് റോഡ് നികുതി അടച്ച ബസുടമകൾക്ക് ക്യാമറ സ്ഥാപിക്കാൻ 28 -നകം പണം കണ്ടെത്തുക പ്രയാസമാണെന്നും അറിയിച്ചു.
പ്രീ സീരീസ് എ റൗണ്ടില്‍ വിയോമയുടെ 10% ഓഹരി സ്വന്തമാക്കി കൊളോസ വെഞ്ച്വേഴ്സ്
തിടുക്കപ്പെട്ട് ക്യാമറ സ്ഥാപിക്കുന്ന പക്ഷം ക്യാമറകളുടെ ഗുണനിലവാരം ഉറപ്പുവരുത്താൻ സാധിക്കാതെ വരും. പെട്ടെന്ന് തന്നെ ഇവ കേടാകാനുള്ള സാധ്യതയും ഉണ്ട്. ആയതിനാൽ വിഷയത്തെ സംബന്ധിച്ച് ഗതാഗത മന്ത്രിയ്ക്ക് നിവേദനം നൽകുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക