മലപ്പുറം പെരിന്തൽമണ്ണയിൽ വോട്ടുപെട്ടി കാണാതായ സംഭവത്തിൽ ഹൈക്കോടതി അന്വേഷണത്തിന് ഉത്തരവിട്ടു. തെരഞ്ഞെടുപ്പ് കമ്മീഷനോട് കോടതി നിർദേശം നൽകിയിട്ടുണ്ട്. ഇത് സംബന്ധിച്ച് നാലാഴ്ചക്കകം റിപ്പോർട്ട് നൽകാനാണ് ഉത്തരവ്.
വോട്ടുപെട്ടി കാണാതായതും പോസ്റ്റൽ ബാലറ്റ് മിസ്സിംഗ് അടക്കമുളള വിഷയങ്ങൾ പരിശോധിച്ച് മറുപടി നൽകണമെന്നും ഇടക്കാല ഉത്തരവിലുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷനെ കേസിൽ കക്ഷി ചേർക്കണമെന്ന ആവശ്യം കോടതി തള്ളിക്കളഞ്ഞു. ഇക്കാര്യത്തിൽ എന്ത് സഹായവും ചെയ്യാൻ തയാറാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ച പശ്ചാത്തലത്തിലാണ് തീരുമാനം
പ്രതികരിക്കാൻ ഇവിടെ എഴുതുക