ഫ്ലോറിഡ: ഫ്ലോറിഡയിലെ അപ്പാര്‍ട്ട്മെന്റ് ജിമ്മിനുള്ളില്‍ വച്ച് തന്നെ ആക്രമിച്ച പുരുഷ അക്രമിയെ സധൈര്യം നേരിട്ട് യുവതി. കഴിഞ്ഞ മാസം ഫ്ലോറിഡയിലെ ടാമ്പയിലെ അപ്പാര്‍ട്ട്മെന്റ് കോംപ്ലക്സ് ജിമ്മില്‍ വച്ച് തന്നെ ആക്രമിച്ച പുരുഷനെ യുവതി ഒറ്റയ്ക്ക് നേരിടുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു.
24കാരിയായ നഷാലി അല്‍മ ജിമ്മില്‍ ഒറ്റയ്ക്ക് വ്യായാമം ചെയ്യുകയായിരുന്നുവെന്ന് ഹില്‍സ്ബറോ കൗണ്ടി ഷെരീഫിന്റെ ഓഫീസ് പറയുന്നു. ജനുവരി 22 നായിരുന്നു സംഭവം. പ്രതിയായ യുവാവ് സേവ്യര്‍ തോമസ്-ജോണ്‍സ് (25) ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. മുമ്പ് സ്ഥാപനത്തില്‍ വന്നിട്ടുള്ള യുവാവിനെ കണ്ട് പരിചയമുണ്ടായിരുന്നതിനാല്‍ അവനെ അകത്തേയ്ക്ക് കയറാന്‍ അല്‍മ അനുവദിക്കുകയായിരുന്നു.
അല്‍മ തന്റെ വര്‍ക്ക്ഔട്ട് തുടരുമ്പോള്‍ തോമസ്-ജോണ്‍സ് അവളുടെ അടുത്തേക്ക് വരുകയും കയറി പിടിക്കാന്‍ ശ്രമിക്കുകയുമായിരുന്നു. യുവാവില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും വിടാതെ പിന്തുടര്ന്നു.
ഒരു ഘട്ടത്തില്‍ തോമസ്-ജോണ്‍സ് അല്‍മയെ പിടികൂടി നിലത്തുവീഴ്ത്തുകയും ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്തു. യുവതി ശക്തമായി ചെറുത്തുനില്ക്കുകയും യുവാവിന്റെ പിടിയില്‍ നിന്നും രക്ഷപ്പെട്ട് ഓടിരക്ഷപ്പെടുകയും ചെയ്തു. പ്രതിയായ തോമസ്-ജോണ്‍സിനെ 24 മണിക്കൂറിനുള്ളില്‍ അറസ്റ്റ് ചെയ്യാന്‍ അധികൃതര്‍ക്ക് കഴിഞ്ഞുവെന്ന് ഷെരീഫിന്റെ ഓഫീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക