ശരീരഭാരം കുറയ്ക്കാൻ ആദ്യം നിങ്ങൾ നിങ്ങളുടെ ഭക്ഷണത്തിൽ തന്നെ പല മാറ്റങ്ങളും വരുത്തേണ്ടതുണ്ട്. ചിലപ്പോൾ നിങ്ങൾ സാധാരണ കുടിക്കുന്ന ചായ മാറ്റുന്നത് പോലും ശരീരഭാരം കുറയ്ക്കാൻ നിങ്ങളെ സഹായിക്കും. സാധാരണ ചായ മാറ്റി പിന്നെ നിങ്ങൾ കുടിക്കേണ്ടത് മറ്റൊന്നുമല്ല കേട്ടോ നെല്ലിക്ക ചായയാണ്.
നെല്ലിക്കയുടെ ഗുണങ്ങൾ കൂടി ചേരുമ്പോൾ ഈ ചായ ശരിക്കും ആയുർവേദ ഔഷധമാകുന്നു. ശരീരഭാരം കുറയ്ക്കാൻ അംല ജ്യൂസ് (നെല്ലിക്ക നീര്) ജുപയോഗിക്കുന്നതി നെക്കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടാകും, എന്നാൽ നെല്ലിക്ക ചായ നിങ്ങൾക്ക് കൂടുതൽ ഗുണം ചെയ്യും എന്നതിൽ സംശയം വേണ്ട. ഈ ചായ കുടിക്കുന്നതിലൂടെ നിങ്ങളുടെ ശരീരത്തിൽ നിന്നും വിഷവസ്തുക്കളെ നീക്കം ചെയ്യുന്നതിനും മെറ്റബോളിസം മെച്ചപ്പെടുത്താനും അതിലൂടെ കൊഴുപ്പ് കറിച്ചു കളയുന്നതിനും സഹായകമാകും. നെല്ലിക്കയുടെ ഈ ചായ കുടിച്ചാൽ നോറ ഫത്തേഹിയെ പോലെ സുന്ദരമായ അരക്കെട്ട് സ്വന്തമാക്കാം എന്നാണ് പറയുന്നത്. ഈ ചായ എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് നോക്കാം.
ഈ ചായ ഉണ്ടാക്കാൻ ആദ്യം വെള്ളം ഒരു പത്രത്തിലൊഴിച്ചു ചൂടാക്കുക. ശേഷം ഈ വെള്ളത്തിലേക്ക് നെല്ലിക്ക പൊടി ചേർക്കുക. നെല്ലിക്ക പൊടി ഉണ്ടാക്കാൻ നല്ല ഫ്രഷ് ആയ നെല്ലിക്ക കഴുകി ചെറിയ പീസ് ആക്കി മുറിച്ച ശേഷം വെയിലത്തുവച്ച് ഉണക്കുക. ശേഷം ഇതിനെ മിക്സിയിൽ ഇട്ട് പൊടിച്ച് പൊടിയാക്കുക. ഈ രീതിയിൽ നിങ്ങളുടെ അംല പൊടി ഉണ്ടാക്കാൻ കഴിയും. ഇനി നെല്ലിക്കാപ്പൊടിയിട്ട വെള്ളത്തിലേക്ക്കുരുമുളകും ഇഞ്ചിയും ചേർക്കുക. ഇതിനെ ചെറു തീയിൽ തിളപ്പിച്ചെടുക്കുക. അപ്പോഴേക്കും ഇത് കുറച്ചു വറ്റിയിട്ടുണ്ടാകും ശേഷം ഈ വെള്ളം അരിച്ചെടുത്ത് രുചിക്കായി തേൻ കൂടി ചേർത്ത് കുടിക്കുക. വയർ, അരക്കെട്ട്, തുട എന്നിവയുടെ കൊഴുപ്പ് കുറയ്ക്കുന്നതിനും ഈ ചായ വളരെ ഉത്തമമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക