കളിക്കുന്നതിനിടെ ഒന്നര വയസ്സുകാരന്റെ കഴുത്തിൽ കുടുങ്ങിയ ലോഹവളയം മുറിച്ചുമാറ്റി അഗ്നിരക്ഷാസേന. മലപ്പുറം വെട്ടിച്ചിറ പുന്നത്തലയിലാണ് സംഭവം.
പുന്നത്തല കണ്ണംപറമ്പിൽ മഹേഷിന്റെ മകൻ അയ്സണിന്റെ കഴുത്തിലാണ് ലോഹവളയം കുടുങ്ങിയത്. ഉടൻ തന്നെ കുട്ടിയെ തിരൂർ അഗ്നിരക്ഷാസേന ഓഫിസിൽ എത്തിക്കുകയായിരുന്നു.
എസ്എസ്എൽസി പരീക്ഷ; മലയാളം മീഡിയത്തിൽ എഴുതുന്നത് 42 ശതമാനം കുട്ടികൾ മാത്രം
മുക്കാൽ അടി വ്യാസമുള്ള വളയം അഗ്നിരക്ഷാസേന അംഗങ്ങളായ സി.സതീഷ്കുമാർ, രഘുരാജ്, നസീർ എന്നിവർ ചേർന്ന് മുറിച്ചെടുക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക