എസ്എസ്എൽസി പരീക്ഷ ഇത്തവണ മലയാളം മീഡിയത്തിൽ എഴുതുന്നത് 42 ശതമാനം മാത്രം. 57 ശതമാനം പേരും ഇംഗ്ലീഷ് മീഡിയത്തിൽ ആണ് പരീക്ഷ എഴുതുന്നത്.
സംസ്ഥാനത്ത് ട്രഷറി നിയന്ത്രണം; 10 ലക്ഷത്തിന് മുകളിലുള്ള ബില്ലുകൾ മാറാൻ മുൻകൂർ അനുമതി വേണം
ആകെ 4,19,363 പേരാണ് പരീക്ഷയെഴുതുന്നത്. 2,39,881 പേരും ഇംഗ്ലീഷ് മീഡിയത്തിലാണ് പരീക്ഷ എഴുതുക. ഇനി 1,76,158 പേർ മലയാളം മീഡിയത്തിലും 2,041 പേർ കന്നഡയിലും 1,283 പേർ തമിഴിലുമായി പരീക്ഷ എഴുതുന്നു.
ലണ്ടനിൽ എമർജൻസി ലാൻഡിങ് നടത്തി ന്യൂയോർക്ക് – ന്യൂഡൽഹി വിമാനം
2015 മുതലാണ് ഇത്തരത്തിലൊരു മാറ്റം നടന്നത്. ഇംഗ്ലീഷ് മീഡിയത്തിൽ പരീക്ഷ എഴുതുന്നവരുടെ എണ്ണം കൂടി വരുന്ന രീതി. കഴിഞ്ഞവർഷം 2,31,606 പേർ ഉണ്ടായിരുന്നത് ഇത്തവണ 2,39,881 ആയി. അതായത് 8275 പേരുടെ വർധനവ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക