കോഴിക്കോട്: കോഴിക്കോട് ബസിനടിയിൽപ്പെട്ട് ബൈക്ക് യാത്രികരായ ഭാര്യയും ഭർത്താവും മരണപ്പെട്ടു. കുറ്റിച്ചിറ സ്വദേശി മുഹമ്മദ് കോയ (72), ഭാര്യ സുഹറാബി (62) എന്നിവരാണ് മരിച്ചത്.
മാനാഞ്ചിറ എൽ.ഐ.സി ഓഫീസിന് മുന്നിലാണ് അപകടമുണ്ടായത്. കെ.എസ്.ആർ.ടി.സി ബസിനെ ഓവർടേക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമെന്നാണ് വിവരം.
നിയന്ത്രണം നഷ്ടപ്പെട്ട് റോഡിന്റെ ഡിവൈഡറിൽ തട്ടിയ ബൈക്ക്, കെഎസ്ആർടിസി ബസിന് മുന്നിലേക്ക് വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക