മാങ്ങയുടെ സീസണില്‍ മാമ്പഴമാക്കാന്‍ വെച്ച് പഴുപ്പിക്കാതെ കുറച്ച് പച്ചമാങ്ങയെടുത്ത് നല്ല ജ്യൂസ് ഉണ്ടാക്കിയാലോ? പൊള്ളുന്ന വെയിലത്ത് ശരീരവും മനസ്സും കുളിര്‍പ്പിക്കാനും അത്യുത്തമമാണ് പച്ചമാങ്ങ ജ്യൂസ്. ഉണ്ടാക്കുന്നതെങ്ങനെയെന്ന് നോക്കാം.
ചേരുവകള്‍:
പച്ചമാങ്ങ- 1 എണ്ണം
പഞ്ചസാര- അര കപ്പ്
ഏലക്കായ- 4 എണ്ണം
വെള്ളം- പാകത്തിന്
തയ്യാറാക്കുന്ന വിധം:
മാങ്ങ തൊലികളഞ്ഞ് പഞ്ചസാരയും ഏലക്കായയും ആവശ്യത്തിന് തണുത്ത വെള്ളവും ചേര്‍ത്ത് മിക്സിയില്‍ നന്നായി അടിക്കുക. അരിച്ചെടുത്ത് ഉപയോഗിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക