മാളവിക ‘ക്രിസ്റ്റി’ എന്ന പുതിയ ചിത്രത്തിലൂടെയാണ് മലയാളത്തിലേക്ക് തിരിച്ചെത്തിയത്. ‘ക്രിസ്റ്റി’ എന്ന ടൈറ്റില്‍ റോളിലായിരുന്നു ചിത്രത്തില്‍ മാളവിക മോഹനൻ അഭിനയിച്ചത്. മാളവിക മോഹനൻ പങ്കുവെച്ച പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ ആരാധകര്‍ ചര്‍ച്ചയാക്കുന്നത്.
നവാഗതനായ ആൽവിൻ ഹെൻറിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. അക്ഷരങ്ങളുടെ ‘ലോകത്തെ പ്രതിഭാധനന്മാർ എന്നു വിശേഷിപ്പിക്കാവുന്ന ബെന്യാമനും ജി ആർ ഇന്ദുഗോപനും ഒത്തുചേർന്ന് തിരക്കഥ രചിച്ചിരിക്കുന്ന ചിത്രമാണ് ‘ക്രിസ്റ്റി’. ആനന്ദ് സി ചന്ദ്രൻ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ഗോവിന്ദ് വസന്തയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്വഹിച്ചപ്പോള് മാത്യു തോമസ് നായക കഥാപാത്രമായ ‘റോയ്’യെ അവതരിപ്പിച്ചു.
Fav kinda dresses 👗 Feminine & whimsical 💕 pic.twitter.com/jKjgbR2QUP
— Malavika Mohanan (@MalavikaM_) March 1, 2023
പ്രതികരിക്കാൻ ഇവിടെ എഴുതുക