മാങ്ങ പോലെ തന്നെ ഗുണങ്ങളുള്ളതാണ് മാവിലയും. മാവിലയിട്ടു തിളപ്പിച്ച വെള്ളവും മാവില ഉണക്കിപ്പൊടിച്ചതുമെല്ലാം പല തരത്തിലും പലരും ഉപയോഗിക്കാറുമുണ്ട്. മാവിന്റെ തളിരില കൊണ്ട് ഒരു സ്പെഷ്യൽ വിഭവം തയ്യാറാക്കിയാലോ?
ആവശ്യമായ സാധനങ്ങൾ
1. മാവിന്റെ തളിരില ( അരിഞ്ഞത് ) അര കപ്പ്
2. തേങ്ങ ചിരകിയത് 1/4 കപ്പ്
ജീരകം ഒരു ചെറിയ സ്പൂൺ
കടുക് 1/4 ടീ സ്പൂൺ
മഞ്ഞൾപ്പൊടി ഒരു നുള്ള്
പച്ചമുളക് ഒരെണ്ണം
ഉപ്പ് ആവശ്യത്തിനു
3. തൈര് മുക്കാൽ കപ്പ്
4. ഉലുവപ്പൊടി ഒരു നുള്ള്
തയ്യാറാക്കുന്ന രീതി
ഒരു ചീന ചട്ടിയിൽ കടുക് വറുത്തതിനു ശേഷം ഒന്നാമത്തെ ചേരുവക വഴറ്റുക. അതിലേക്ക് രണ്ടാമത്തെ ചേരുവകൾ അരച്ചു ചേർക്കുക. തണുത്തു കഴിയുമ്പോൾ തൈരും ഉലുവപ്പൊടിയും ചേർത്തു വാങ്ങുക. സ്പെഷ്യൽ പച്ചടി റെഡി.
പ്രതികരിക്കാൻ ഇവിടെ എഴുതുക