കേരളത്തില്‍ ബിജെപി സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ത്രിപുരയിലെ തെരഞ്ഞെടുപ്പ് വിജയത്തെ തുടർന്ന് സംസാരിക്കുകയായിരുന്നു മോദി .
രാജ്യത്ത് ജനാധിപത്യം വളരുന്നതിന്റെ സന്ദേശമാണ് ത്രിപുര തെരഞ്ഞെടുപ്പ് ഫലമെന്നും മോദി പറഞ്ഞു.
പുതിയ ചിന്താഗതിയുടെ പ്രതീകമാണ് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ ബിജെപിയുടെ വിജയം. പ്രധാനമന്ത്രി ആയ ശേഷം താന്‍ നിരവധി തവണ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്.
എല്ലാവരെയും വേര്‍തിരിവ് ഇല്ലാതെ സേവിക്കുന്നുമുണ്ട്. എല്ലാവരുടെയും ക്ഷേമമാണ് ബിജെപി സര്‍ക്കാരിന്റെ ലക്ഷ്യമെന്നും മോദി പറഞ്ഞു.
ബിജെപിക്ക് രാജ്യവും ജനതയും പ്രധാനപ്പെട്ടതാണ്. കേരളത്തിലും ബിജെപി സര്‍ക്കാര്‍ രൂപീകരിക്കും. നാഗാലാന്‍ഡില്‍ ആദ്യ വനിതാ ജനപ്രതിനിധിയെ ബിജെപി കൊണ്ട് വന്നു. ഇത് രാജ്യത്തെ വനിതകള്‍ക്ക് അഭിമാന നേട്ടമാണെന്നും മോദി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക