നവാഗതനായ ജിതിന് ലാല്‍ സംവിധാനം ചെയ്യുന്ന അജയന്റെ രണ്ടാം മോഷണം ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി. ടൊവിനോ തോമസ് നായകനായ ചിത്രം 110 ദിവസത്തെ ഷൂട്ടിംഗിന് ശേഷമാണ് ഷെഡ്യൂൾ അവസാനിക്കുകയാണ്. ഇത് സംബന്ധിച്ച് വികാരഭരിതമായ കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുകയാണ് ടോവിനോ. ഒരു ഇതിഹാസ അനുഭവമാണ് അവസാനിക്കുന്നത് എന്ന് താരം കുറിക്കുന്നു.
‘അജയന്റെ രണ്ടാം മോഷണത്തിൽ ടൊവിനോ തോമസ് കരിയറില്‍ ആദ്യമായി ട്രിപ്പിള്‍ റോളില്‍ അഭിനയിക്കുകയാണ് . മൂന്ന് കാലഘട്ടങ്ങളിലെ മൂന്ന് വ്യത്യസ്ത കഥാപാത്രങ്ങളായാണ് ടൊവിനോ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുക. മണിയന്, അജയന്, കുഞ്ഞിക്കേളു എന്നിങ്ങനെയാണ് കഥാപാത്രങ്ങളുടെ പേരുകള്‍. 1900, 1950, 1990 കാലഘട്ടങ്ങളിലൂടെ കടന്നുപോകുന്ന ചിത്രം കളരിക്ക് പ്രാധാന്യമുള്ള സിനിമയായിരിക്കും ‘അജയന്റെ രണ്ടാം മോഷണം’.
പ്രതികരിക്കാൻ ഇവിടെ എഴുതുക