ഏപ്രിൽ മാസത്തിൽ വറ്റി വരളുന്ന ഒരു ഗ്രാമത്തിന്റെ പശ്ചാത്തലവും അവിടെ വറ്റാത്ത ഉറവയുള്ള ഒരു കിണറിനെ ആശ്രയിച്ച് ജീവിക്കുന്ന ഒരുപറ്റം കുടുംബങ്ങളുടെയും കഥയുമായി കുണ്ഡലപുരാണം എന്ന സിനിമ വരുന്നു.
കാസർഗോഡ് പശ്ചാത്തലത്തിലാണ് സിനിമ . അനിൽ ടി.വി. നിർമ്മിച്ച് സന്തോഷ് പുതുക്കുന്ന് സംവിധാനം ചെയ്യുന്ന സിനിമയിൽ ഇന്ദ്രൻസ് ആണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് .
കുണ്ഡലപുരാണത്തിന്റെ ഷൂട്ടിംഗ് ഏപ്രിൽ മാസത്തിൽ നീലേശ്വരം, കാസർകോട് പരിസരങ്ങളിൽ ആരംഭിക്കും. വിനു കോളിച്ചാലിന്റെ സർക്കാസ് എന്ന സിനിമയ്ക്ക് ശേഷം സുധീഷ് കുമാർ രചന നിർവ്വഹിക്കുന്ന ചിത്രമാണിത്.
ഇന്ദ്രൻസിനെ കൂടാതെ രമ്യ സുരേഷ്, ഉണ്ണിരാജ, ബാബു അന്നൂർ, തുടങ്ങിയ വർ ചിത്രത്തിൽ പ്രധാന വേഷങ്ങൾ ചെയ്യുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക