ആകാശച്ചുഴിയില്‍പ്പെട്ടുണ്ടായ അമിതമായ കുലുക്കത്തെ തുടര്‍ന്ന് യു എസ്സിൽ സ്വകാര്യ ജെറ്റ് വിമാനത്തിലെ യാത്രക്കാരന് മരിച്ചു.
ഇതേ തുടര്‍ന്ന് മറ്റൊരു വിമാനത്താവളത്തിലേക്ക് വിമാനം വഴിതിരിച്ചുവിട്ടു. വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷമാണ് സംഭവം. വിമാനത്തിനുണ്ടാകുന്ന കുലുക്കംമൂലം യാത്രക്കാരുടെ ജീവന് അപകടത്തിലാകുന്നത് അത്യപൂര്‍വസംഭവമാണ്.
അഞ്ച് പേരാണ് വിമാനത്തിലുണ്ടായിരുന്നത്.കീനില്‍നിന്ന് വെര്‍ജീനിയയിലെ ലീസ്ബര്ഗിലേക്ക് സഞ്ചരിക്കുകയായിരുന്ന സ്വകാര്യവിമാനം ന്യൂ ഇംഗ്ലണ്ടിലെത്തിയപ്പോഴാണ് അമിതമായ കുലുക്കം അനുഭവപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക