സ്ത്രീകൾക്ക് കൊച്ചി മെട്രോയിൽ ബുധനാഴ്ച 20 രൂപയ്ക്ക് യാത്ര ചെയ്യാം. മെട്രോയുടെ ഏത് സ്റ്റേഷനിൽനിന്നും ഏത് ദൂരവും എത്ര തവണ വേണമെങ്കിലും ഈ തുകയ്ക്ക് യാത്ര ചെയ്യാനാകുമെന്ന് കെ.എം.ആർ.എൽ അറിയിച്ചു. വനിതാദിനത്തിന്റെ ഭാഗമായാണ് ഈ നിരക്ക് .
മെട്രോ യാത്രക്കാരായ സ്ത്രീകൾക്കായി നാല് മെട്രോ സ്റ്റേഷനുകളിൽ നാപ്കിൻ വെൻഡിങ് മെഷീനുകൾ സ്ഥാപിക്കും. ഇതിന്റെ ഉദ്ഘാടനവും വനിതാ ദിനത്തിൽ നടക്കും.
കലൂർ മെട്രോ സ്റ്റേഷനിൽ ഉച്ചയ്ക്ക് 12.15-ന് കെ.എം.ആർ.എൽ. എം.ഡി ലോക്നാഥ് ബെഹ്റ ഉദ്ഘാടനം ചെയ്യും. ഇടപ്പള്ളി, കലൂർ, മഹാരാജാസ്, എറണാകുളം സൗത്ത് എന്നീ സ്റ്റേഷനുകളിലാണ് ഈ സൗകര്യം.
ഈ വെൻഡിങ് മെഷീനുകളിൽ നിന്ന് സ്ത്രീകൾക്ക് സൗജന്യമായി നാപ്കിനുകൾ ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക