സൗബിൻ ഷാഹിർ , ബിനു പപ്പു , നസ്ലൻ എന്നിവർ പ്രധാന വേഷത്തിൽ എത്തി നവാഗതനായ ഇർഷാദ് പരാരി രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രമാണ് ‘അയൽവാശി’. ഏപ്രിൽ 21ന് ലോകമെമ്പാടുമുള്ള തിയെറ്ററുകളിൽ ചിത്രം പ്രദർശനത്തിനെത്തും. ഫാമിലി കോമഡി എന്റെർറ്റൈനർ ആണ് ചിത്രം
ഇപ്പോൾ ഇതാ ചിത്രത്തിലെ പുതിയ ഗാനം പുറത്തിറങ്ങി. തല്ലുമാലയുടെ വൻ വിജയത്തിനുശേഷം ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാനാണ് ‘അയൽവാശി’ നിർമിക്കുന്നത്. അതോടൊപ്പം തല്ലുമാലയുടെ തിരക്കഥാകൃത്തുക്കളിലൊരാളും ഇർഷാദിന്റെ സഹോദരനുമായ മുഹ്സിൻ പരാരിയും ചിത്രത്തിന്റെ നിർമാണ പങ്കാളിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക